കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലും ഭരണാധികാരി ആരാണെന്ന് മണിക്കൂറുകൾക്കുള്ളിൽ വ്യക്തമാകും. വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടുമണി മുതൽ ആരംഭിക്കും. തുടക്കത്തിൽ തപാൽ വോട്ടുകളാണ് എണ്ണുക. എട്ടരയ്ക്ക് ശേഷം ഇവിഎം വോട്ടുകളുടെ കണക്കെടുപ്പ് തുടങ്ങും. ഉച്ചയ്ക്ക് രണ്ട് മണിയോടെ അഞ്ച് സംസ്ഥാനങ്ങളിലെയും ഭരണചക്രം ആരുടെ കൈകളിലാണെന്ന് വ്യക്തമാകും. കേരളത്തിൽ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. തമിഴ്‌നാട്ടിൽ 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമാണ്.
പശ്ചിമ ബംഗാളിൽ 294 മണ്ഡലങ്ങളിലേക്കും രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നു. അസമിൽ 126 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലം വ്യക്തമാകുന്നതോടെ ഭരണം തിരിച്ചുപിടിക്കുമോ അതോ തുടർച്ചയുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ജനങ്ങൾ. യുഡിഎഫ് കേരളത്തിൽ ഭൂരിപക്ഷം 100 കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാണെന്ന് വിശ്വസിക്കുന്നു. എൻഡിഎ ഒന്നിലധികം സീറ്റുകൾ നേടുമെന്ന് കരുതുന്നു.
Photo and News Source: Sathyam Online









