കോട്ടയത്ത് നടന്ന വോട്ടെണ്ണൽ ദിവസം പുതുപ്പള്ളി പള്ളിയിൽ പുലർച്ചെ എത്തിയ ചാണ്ടി ഉമ്മൻ ചുറ്റുവിളക്ക് തെളിയിച്ചു. ഉമ്മൻ ചാണ്ടിയുടെ പതിവ് പിന്തുടർന്ന് പ്രാർത്ഥന നടത്തിയ ശേഷം വോട്ടെണ്ണൽ കേന്ദ്രമായ ചങ്ങനാശേരി എസ്.ബി ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് യാത്ര തിരിച്ചു.

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥന നടത്തിയ ചാണ്ടി ഉമ്മൻ, കോൺഗ്രസ് പാർട്ടിക്ക് കേരളത്തിൽ ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്നും പുതുപ്പള്ളിയിൽ വിജയിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലും ഇത്തരമൊരു പതിവ് പിന്തുടർന്നിരുന്നു ചാണ്ടി ഉമ്മൻ. ഈ ദിവസം മാത്രമല്ല, എല്ലാ വോട്ടെണ്ണൽ ദിവസങ്ങളിലും പുതുപ്പള്ളി പള്ളിയിലെ ചുറ്റുവിളക്ക് തെളിയിക്കുന്നത് തന്റെ പതിവായി മാറിയിട്ടുണ്ട്.

Photo and News Source: Sathyam Online