ഡബ്ലിന്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വീടുകളിലേക്കും എത്തിത്തുടങ്ങി. അടുത്തമാസം പ്രീപേവറിന് വൈദ്യുതി 8.8% ഉം ഗ്യാസിന് 10.6% ഉം വിലക്കൂടുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്താകെ 1,80,000 വൈദ്യുതി ഉപഭോക്താക്കളും 60,000 ഗ്യാസ് ഉപഭോക്താക്കളുമാണുള്ളത്.
മൂന്നരവർഷത്തിനിടെയാണ് ആദ്യമായി കമ്പനി വിലക്കൂടുന്നത്. യുദ്ധത്തെ തുടർന്നുണ്ടായ മൊത്തവ്യാപാര ഊര്‍ജ്ജചെലവുകളിലെ വര്‍ദ്ധനവാണ് നിര്‍ബന്ധിതമായ കാരണം. സാധാരണ കുടുംബത്തിന് മേല് വൈദ്യുതി ബില്ലിൽ ആഴ്ചയ്ക്ക് 3.23 യൂറോയും ഗ്യാസില് 3.28 യൂറോയും വരും.
വൈദ്യുതിച്ചെലവിൽ 168 യൂറോയും ഗ്യാസ് ബില്ലുകളിൽ 170 യൂറോയും ഒരു വർഷം അധികച്ചെലവുണ്ടാവും. യുദ്ധത്തെ തുടർന്നുണ്ടായ മൊത്തവ്യാപാര ഊര്‍ജ്ജചെലവുകളിലെ വര്‍ദ്ധനവാണ് വിലക്കൂടാൻ നിര്‍ബന്ധിതമാക്കിയതെന്ന് പ്രൊവൈഡർ അറിയിച്ചു.
നിരക്ക് കൂട്ടുന്നതിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ കഠിനമായി പരിശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പ്രീപേവറിന്റെ മാനേജിംഗ് ഡയറക്ടർ എറിക് മുള്ളെയ്ൻ വ്യക്തമാക്കി.‘മൂന്നരവർഷത്തിനിടെയിലെ ആദ്യ വിലക്കൂടലാണിത്’
Photo and News Source: Sathyam Online









