സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി മണ്ഡലത്തിലെ സെന്റ് മേരീസ് കോളേജിലെ സ്ട്രോങ്ങ് റൂം ഇന്ന് രാവിലെ എട്ടുമണിക്ക് റിട്ടേണിംഗ് ഓഫീസർ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നു.

25 ദിവസത്തെ ഉദ്വേഗപൂർണ്ണമായ കാത്തിരുപ്പിന് ശേഷം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കാൻ തയ്യാറായി. ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ഫല സൂചന ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ഉച്ചയോടെ സംസ്ഥാനത്തെ മുഴുവൻ പൂര്‍ണ്ണ ചിത്രവും തെളിയും.

കേരളത്തിനൊപ്പം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെണ്ണൽ നടക്കുന്നു. കേരളത്തിൽ 140 മണ്ഡലങ്ങളിലായാണ് വോട്ടെണ്ണൽ. ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.

Photo and News Source: Sathyam Online