തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖയ്ക്ക് 37.95% വോട്ട് ലഭിക്കുമെന്ന് പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. മനോരമ പോലുള്ള മാധ്യമങ്ങൾ പോലും ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നുണ്ടെങ്കിലും, എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനെ 29.37% വോട്ടുമാത്രം ലഭിക്കുമെന്നാണ് പ്രവചനം.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ വിജയം പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ബലാബലത്തിലാണ് പോരാട്ടം. കാസർഗോഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കല്ലത്ര മാഹിൻഹാജിയുമായി എം.എൽ. അശ്വിനിക്ക് 0.6% വോട്ട് വ്യത്യാസം മാത്രമേയുള്ളൂ. പാലക്കാട്ട് ശോഭാ സുരേന്ദ്രനും മലമ്പുഴയിൽ സി. കൃഷ്ണകുമാറും പൂഞ്ഞാറിൽ പി.സി. ജോർജ്ജും കോഴിക്കോട് സൗത്തിൽ ടി. റെനീഷും നാട്ടികയിൽ പി.പി. മുകുന്ദനും വോട്ടെണ്ണലിൽ അവസാന നിമിഷം വരെ പോരാടുമെന്ന് പ്രവചിക്കുന്നു.

സംസ്ഥാനത്ത് ശക്തമായ സ്വിംഗ് ഉണ്ടെങ്കിൽ ബിജെപി 14 സീറ്റുകളും പിടിക്കാം. അങ്ങനെ വന്നാൽ യുഡിഎഫിനോ എൽഡിഎഫിനോ ഭൂരിപക്ഷം ലഭിക്കാതെ തൂക്കുമന്ത്രിസഭയായിരിക്കും നിലവിൽ വരുക.

Photo and News Source: Janmabhumi