ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ സംഘര്‍ഷമാണ് പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ കടന്നുകയറ്റം.
പ്രകൃതി അമ്മയായി കാണുന്ന ഭാരതീയ സംസ്‌കാരത്തില്‍ ‘മാതാഭൂമിഃ പുത്രോ അഹം പൃഥിവ്യാഃ’ എന്ന് ഉള്ള ഏകത്വബോധം ഉള്ള ഒരാള്‍ പ്രകൃതിയെ ഉപദ്രവിക്കുന്നത് തന്നെത്തന്നെ ഉപദ്രവിക്കുന്നതിന് തുല്യമായി കരുതും. പരിസ്ഥിതി സംരക്ഷണം ഒരു ആത്മീയപ്രവര്‍ത്തനമായി മാറും.
അദ്വൈതദര്‍ശനപ്രകാരം സര്‍വ്വചരാചരങ്ങളിലും ഒരേ ചൈതന്യമാണ് കുടികൊള്ളുന്നത്. ‘വസുധൈവ കുടുംബകം’ എന്ന ദര്‍ശനം മൂന്ന് ലോകങ്ങളും എന്റെ സ്വരാജ്യമാണ് എന്ന് പറയുന്നു.
ശ്രീശങ്കരന്‍ പകര്‍ന്നു നല്‍ക്കിയ ‘സമദര്‍ശം’ ആഗോള പൗരത്വത്തിന്റെ അടിസ്ഥാനശിലയാണ്. ‘അയം നിജഃ പരോവേദിഗണന ലഘുചേതസാം’ എന്ന ഉപനിഷത്തിലെ വാക്യം രാജ്യങ്ങള്‍ തമ്മിലുള്ള വേര്‍തിരിവുകള്‍ക്കപ്പുറം സമാധാനവും സാഹോദര്യവും നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു.
Photo and News Source: Janmabhumi









