ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണെന്ന് സൈന്യത്തിന്റെ വക്താവ് മുഹമ്മദ് അക്രമിനിയ വ്യക്തമാക്കി. ഈ കടലിടുക്കിലൂടെ കപ്പലുകൾ കടക്കണമെങ്കിൽ ഇറാൻ സേനയുടെ അനുമതി നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. "ഹോർമുസ് നിയന്ത്രിക്കുക എന്നത് ഇറാന്റെ ജന്മസിദ്ധമായ അവകാശമാണ്. വർഷങ്ങളായി ഈ അവകാശം പ്രയോജനപ്പെടുത്തിയിട്ടില്ല എന്നു മാത്രം," അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിൽ ഇറാൻ സേനയുടെ നിയന്ത്രണത്തിലാണ് ഹോർമുസ് കടലിടുക്ക്. ശത്രുക്കളും സുഹൃദ് രാജ്യങ്ങളും ഒരുപോലെ ഈ നിയന്ത്രണത്തിന് വിധേയരാണെന്നും വക്താവ് സ്പഷ്ടമാക്കി. അനുമതി കൂടാതെ ഒരു കപ്പലും ഈ കടലിടുക്കിലൂടെ കടക്കാൻ കഴിയില്ല.

ഹോർമുസ് കടക്കാൻ അനുമതി അഭ്യർത്ഥിച്ച് നിരവധി രാജ്യങ്ങൾ ഇറാനുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഹമീദ് ഗൻബാരി അറിയിച്ചു. പേർഷ്യൻ ഗൾഫിലും ഹോർമുസിലും ഇറാൻ പുതിയൊരു അധ്യായം എഴുതിയെന്നും പരമാധികാരി ആയത്തൊള്ള മുജ്തബ ഖമേനായി പ്രസ്താവിച്ചു. എല്ലാ രാജ്യങ്ങൾക്കും ഇത് ആശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു.

Photo and News Source: Sathyam Online