ജൂൺ 12-ന് തിയേറ്ററുകളിലെത്തുന്ന ‘വരവ്’ എന്ന ചിത്രം ജോജു ജോർജിന്റെ മാസ്സ് ആക്ഷൻ ചിത്രമാണ്. പോൾസൺ എന്ന കഥാപാത്രത്തിന്റെ വരവിനെ തുടർന്ന് പുറത്തിറങ്ങിയ ടീസറും ട്രെയിലറും പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിച്ചു.
ഷാജി കൈലാസുമായി ചേർന്നുള്ള ആദ്യ മലയാള സിനിമയായ ‘വരവ്’ ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയാണ് പ്രമേയമാക്കുന്നത്. 98 ദിവസത്തെ ചിത്രീകരണത്തോടെ ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രം ആക്ഷൻ രംഗങ്ങളും കിടിലൻ ഡയലോഗുകളും കൊണ്ട് വിസ്മയിപ്പിക്കും.
എ.കെ. സാജന്റെ തിരക്കഥയിൽ ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രത്തിൽ വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ തുടങ്ങി വലിയ താരനിര അണിനിരക്കുന്നു. ഗംഭീര ആക്ഷൻ സീനുകളും ഡയലോഗുകളും പ്രേക്ഷകരെ ആകർഷിക്കും.
Photo and News Source: Samakalika Malayalam









