കോട്ടയത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ശക്തമായി തുടരുന്നു. തപാല്‍ വോട്ടുകളിൽ യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങിയതോടെ വോട്ട് നില മാറിമറിയും. ആദ്യ റൗണ്ടിൽ ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് 4000-ൽ അധികം വോട്ടുകൾ നേടി മുന്നിലാണ്. വി. എൻ. വാസവന് 2860 വോട്ടുകളും എൻ. ഡി. എ സ്ഥാനാർത്ഥി ആതിര ഡി. നായർക്കു 980 വോട്ടുകളുമാണ് ലഭിച്ചത്.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് 5315 വോട്ടുകളും ലഭിച്ചു. കടുത്തുരുത്തിയിൽ യുഡിഎഫ് സ്ഥാനാർത്ഥി മോൻസ് ജോസഫിന് 1631 വോട്ടുകളും, എൽഡിഎഫ് സ്ഥാനാർത്ഥി നിര്‍മല ജിമ്മിക്ക് 3119 വോട്ടുകളും ലഭിച്ചു. പാലായിൽ മാണി സി. കാപ്പന് 2642 വോട്ടുകളും, പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റിയൻ കുളത്തിങ്കലിന് 6610 വോട്ടുകളും ലഭിച്ചു. കാഞ്ഞിരപ്പള്ളിയിലും വൈക്കത്തും ശക്തമായ ത്രികോണ മത്സരം തുടരുന്നു.

Photo and News Source: Sathyam Online