കോഴിക്കോട് ജാമിഅ മദീനത്തുന്നൂരിലെ കോമേഴ്സ് വിഭാഗം ‘ഇക്കോനോവേഴ്‌സ്’ അക്കാദമിക് സിമ്പോസിയം സംഘടിപ്പിച്ചു. ബുസ്തനാബാദ് ഇമാം ഷാഫി ക്യാമ്പസിലായിരുന്നു പരിപാടി. ‘ഉപഭോഗത്തിന്റെ ഭാവി: പ്രവണതകളും വെല്ലുവിളികളും’ എന്ന പ്രമേയത്തിലാണ് ചർച്ച നടന്നത്.

നൈതികവും ഉത്തരവാദിത്തപരവുമായ ജീവിതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചർച്ച. വിവിധ വിഷയങ്ങളിലായി പാനൽ ചർച്ചകൾ നടന്നു. ഐ ഐ എം അസി. പ്രൊഫ. ഡോ. ഇര്‍ഫാനുല്ല ഫാറൂഖി, എൻ ഐ ടി അസോ. പ്രൊഫ. ഡോ. കെ മുഹമ്മദ് ഷാഫി, എ ഷെഹീന്‍ഷാ, വഹീദലി, എൻ കെ അബുബക്കർ, സി എ മുഹമ്മദ് റാസി തുടങ്ങിയവർ സംസാരിച്ചു.

സമാപന സംഗമം ജാമിഅ മദീനത്തുന്നൂരിന്റെ പ്രോ റക്ടർ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ സഖാഫി കല്‍ത്തറ അധ്യക്ഷത വഹിച്ചു. ആറ്റക്കോയ തങ്ങള്‍ പ്രാർത്ഥന നിരവ്വഹിച്ചു. ഉവൈസ് നൂറാനി, സൈദലവി അഹ്സനി, നൗഫല്‍ നൂറാനി, സഈദ് നൂറാനി, അമീര്‍ നൂറാനി എന്നിവർ പങ്കെടുത്തു.

Photo and News Source: Siraj Live