ബഹ്റൈനിലെ 'വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം' 'ആട്ടം 1.0 സീസൺ 1' എന്ന പേരിൽ ഓൺലൈൻ സോളോ സിനിമാറ്റിക് ഡാൻസ് മത്സരം സംഘടിപ്പിക്കുന്നു. എട്ടു മുതൽ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികൾക്കായി മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 100 യുഎസ് ഡോളറും രണ്ടാം സമ്മാനം 50 യുഎസ് ഡോളറുമാണ്. സോഷ്യൽ മീഡിയ ജനപ്രീതി അടിസ്ഥാനമാക്കി 'പോപ്പുലാരിറ്റി അവാർഡും' ഉൾപ്പെടുത്തിയിട്ടുണ്ട്.

മെയ് 15 വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്. വിജയികളെ മെയ് 28-ന് പ്രഖ്യാപിക്കും. മെയ് 29-ന് ഗ്രാൻഡ് അവാർഡ് നൈറ്റ് നടത്തും. സിനിമാ ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രകടനങ്ങൾ മാത്രമേ മത്സരത്തിനു പരിഗണിക്കുകയുള്ളൂ. രജിസ്ട്രേഷൻ ഗൂഗിൾ ഫോം മുഖേനയാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടാം. ചീഫ് ഇവന്റ് കോർഡിനേറ്റർ നിമ്മി എസ്.വി (33304348), ജനറൽ സെക്രട്ടറി ആനന്ദ് വി. നായർ (36389615), എന്റർടൈൻമെന്റ് വിംഗ് സെക്രട്ടറി അംജിത് മോഹൻ (37341052) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Photo and News Source: Mathrubhumi