തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലായി 4,023 സ്ഥാനാർഥികളും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലായി 294 സ്ഥാനാർഥികളുമാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 85.10 ശതമാനം വോട്ടും പുതുച്ചേരിയിൽ 91.23 ശതമാനം വോട്ടും ലഭിച്ചു. തിങ്കളാഴ്ച നടക്കുന്ന വോട്ടെണ്ണൽ ദിനം തമിഴ്നാട് കനത്ത സുരക്ഷാവലയത്തിലാണ്.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്നായിക് അറിയിച്ചതുപ്രകാരം, സംസ്ഥാനത്തുടനീളം ഒരു ലക്ഷം പോലീസുകാരും പ്രധാന സ്ഥലങ്ങളിൽ അർധസൈനികരും വിന്യസിച്ചിട്ടുണ്ട്. 18,000 പോലീസുകാർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പ്രവർത്തിക്കും. 62 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 100 മീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണമുണ്ടാകും.
വോട്ടെണ്ണൽ ഹാളുകളിലേക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുള്ളവർക്കുമാത്രമേ പ്രവേശനം അനുവദിക്കൂ. രാവിലെ 8 മണിക്ക് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ കേന്ദ്രത്തിലും റൗണ്ട് തിരിച്ചുള്ള ഫലങ്ങൾ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ആപ്പിലും ഫലങ്ങൾ അപ്പപ്പോൾ പുതുക്കും. റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ പ്രക്രിയകൾ സുതാര്യമായി നടക്കും.
Photo and News Source: Mathrubhumi









