ബംഗാളിൽ നടന്ന വോട്ടെടുപ്പിൽ 294 മണ്ഡലങ്ങളിൽ 293-ൽ ഫലം പ്രഖ്യാപിച്ചു. ഫാള്‍ട്ട മണ്ഡലത്തിൽ മാത്രം വീണ്ടും വോട്ടെടുപ്പ് മെയ് 21-ന് നടത്താനുള്ള തീരുമാനം എടുത്തു.
തൃണമൂല്‍ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയും ഗുണ്ടയുമായ ജഹാംഗീര്‍ ഖാന്റെ അനുയായികൾ ബൂത്തിൽ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരുന്നു. ബിജെപി അനുഭാവികൾക്ക് വോട്ട് ചെയ്യാനുള്ള അവസരമില്ലാതാക്കുകയായിരുന്നു ലക്ഷ്യം. ബിജെപി പ്രവർത്തകരും അനുഭാവികളും പ്രതിഷേധിച്ചെങ്കിലും പോലീസ് തിരിഞ്ഞു.
വ്യാപകമായ ഏറ്റുമുട്ടലിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫാള്‍ട്ടയിൽ വീണ്ടും വോട്ടെടുപ്പിന് ഉത്തരവിട്ടു. 24 സൗത്ത് പര്‍ഗാനാസ് ജില്ലയിൽ തൃണമൂല്‍ ഗുണ്ടകളുടെ അക്രമത്തിന് പേരുകേട്ടതാണ്. വോട്ടെടുപ്പിന് മുമ്പ് യുപിയിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ക്രമസമാധാനത്തിനായി നിയോഗിച്ചു.
Photo and News Source: Janmabhumi









