ലോകത്തെ പ്രമുഖ ടെക് കമ്പനികൾ നിര്‍മ്മിത ബുദ്ധി (എ.ഐ.) മേഖലയില്‍ കോടിക്കണക്കിന് ഡോളറുകള്‍ നിക്ഷേപിക്കാനുള്ള മത്സരത്തിലാണ്. ആല്‍ഫബെറ്റ്, മെറ്റ, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ആമസോണ്‍, നൈക്കി, ഗോപ്രോ തുടങ്ങിയ കമ്പനികള്‍ ഈ നിക്ഷേപത്തിനായി പണം സമാഹരിക്കുന്നത് ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെയാണ്. ഈവര്‍ഷം മാത്രം 674 ബില്യണ്‍ ഡോളറുകള്‍ എ.ഐ. നിക്ഷേപത്തിനായി ചെലവഴിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെയുള്ള ഒഴിവുകള്‍ നികത്താന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല. സ്നാപ്ചാറ്റ് ഏകദേശം 1000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ആമസോണ്‍ 30,000 പേരെയും മെറ്റ 8,000 പേരെയും ഒഴിവാക്കി. നിലവില്‍ മെറ്റയില്‍ 6,000 ഒഴിവുകളുണ്ട്. കനത്ത ലാഭം നേടാനുള്ള ലക്ഷ്യത്തോടെയാണ് കമ്പനികള്‍ ഇത്തരത്തില്‍ പ്രവർത്തിക്കുന്നത്. മാനുഷിക പരിഗണനകള്‍ പോലും അവഗണിച്ച് ജീവനക്കാരെ പിരിച്ചുവിടുന്നതിന് പിന്നിലുണ്ട് ഈ തീരുമാനങ്ങള്‍.
Photo and News Source: Kairali News









