തമിഴ്നാട്ടിൽ വോട്ടെണ്ണൽ സമയത്ത് രാഷ്ട്രീയ പിരിമുറുക്കം വർദ്ധിച്ചു. ജയിച്ചുവരുന്ന സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റാൻ ടിവികെ നേതാവ് വിജയ് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ.
ചെന്നൈയിലെ ലൊയോള കോളേജ് വോട്ടെണ്ണൽ കേന്ദ്രം പൊതുശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂർ, വിജയ് സ്ഥാനാർത്ഥിയായ പേരമ്പൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് ഇവിടെ. പോസ്റ്റൽ വോട്ടുകൾ രാവിലെ 8 മണിക്ക്, ഇലക്ട്രോണിക് വോട്ടുകൾ 8.30 മണിക്ക് എണ്ണിത്തുടങ്ങും.
വിജയ് നൽകിയ നിർദ്ദേശപ്രകാരം 100-ലധികം മുറികൾ മഹാബലിപുരത്തെ റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്. ജയം ഉറപ്പായാൽ സ്ഥാനാർത്ഥികൾ പനയൂരിലെ പാർട്ടി ആസ്ഥാനത്തേക്ക് നേരെ പോകണമെന്നും വിജയ് പറഞ്ഞു. ടിവികെയുടെ ഇത്തരത്തിലുള്ള തീരുമാനത്തെ എഐഎഡിഎംകെ ചർച്ച ചെയ്യാത്തെന്നും റിസോർട്ട് രാഷ്ട്രീയത്തിനും തയ്യാറാണെന്ന സൂചനയുമുണ്ട്.
ഡിഎംകെ നേതാവ് സ്റ്റാലിൻ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ ശേഷം ഡിഎംകെ ആസ്ഥാനത്തേക്ക് തിരിച്ചു.
Photo and News Source: Asianet News










