1. 6 ലക്ഷം കോടിയുടെ ആസ്തിയുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ ഉരുക്ക് നിർമ്മാണ കമ്പനിയായ 'ആർസെലർ മിത്തലി'ന്റെ ഉടമസ്ഥനായ ലക്ഷ്മി നിവാസ് മിത്തൽ, രാജസ്ഥാൻ റോയൽസ് ഐപിഎൽ ടീമിനെ 15,600 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ തീരുമാനിച്ചു. ചെറിയ കുടുംബ ബിസിനസിൽ നിന്ന് ആഗോള സാമ്രാജ്യം പടുത്തുയർത്തിയ മിത്തലിന്റെ യാത്ര വിസ്മയകരമാണ്. 1950-ൽ രാജസ്ഥാനിലെ സാദുൽപൂരിൽ ജനിച്ച ലക്ഷ്മി, കൊൽക്കത്തയിലെ ഒരു മാർവാഡി കുടുംബത്തിൽ വളർന്നു.

2006-ൽ 'ആർസെലറെ' ഏറ്റെടുത്തത് ലോക വ്യവസായ ചരിത്രത്തിലെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു. ലണ്ടനിലെ ബില്യണയേഴ്സ് റോയിൽ മൂന്ന് ബംഗ്ലാവുകൾ അദ്ദേഹത്തിന്റെ സ്വത്താണ്. രാജസ്ഥാനോടും അവിടുത്തെ മാർവാഡി വിഭവങ്ങളോടും അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമുണ്ട്. മകൻ ആദിത്യ മിത്തലും മകൾ വാനിഷയും ബിസിനസ്സിൽ അദ്ദേഹത്തെ സഹായിക്കുന്നു. രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കാനുള്ള തീരുമാനത്തിന് പിന്നിൽ ക്രിക്കറ്റോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശമാണ്. രാജസ്ഥാനി ആയതിനാൽ ഈ ടീമിനോട് പ്രത്യേക മമതയുമുണ്ട്.

Photo and News Source: Asianet News