വാഷിംഗ്ടൺ/തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ വിമാനവാഹിനികളുടെയും സൈനികരുടെയും ശ്മശാനമാക്കുമെന്ന് ഇറാൻ മുൻ ഐആർജിസി കമാൻഡർ മൊഹ്‌സിൻ റെസായീ മുന്നറിയിപ്പ് നൽകി. വിമാനവാഹിനിയുള്ള ലോകത്തിലെ ഏക 'കടൽക്കൊള്ളക്കാരാണ്' അമേരിക്കയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കൊള്ളക്കാരെ നേരിടാനുള്ള ഇറാന്റെ ശേഷി യുദ്ധക്കപ്പലുകളെ മുക്കാനുള്ള ശേഷിയേക്കാൾ കുറവല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്ഫഹാനിൽ അമേരിക്കയുടെ എഫ്-15ഇ വിമാനം വെടിവെച്ച സംഭവം ഓർമ്മിപ്പിച്ച റെസായീ, അമേരിക്കൻ സൈന്യം തങ്ങളുടെ വിമാനവാഹിനികളുടെ ശ്മശാനത്തിന് തയ്യാറെടുക്കണമെന്നും പറഞ്ഞു. പശ്ചിമേഷ്യയിലേക്ക് യുഎസ് വിമാനങ്ങളുടെ പ്രവാഹം വർധിച്ചതോടെ, യൂറോപ്പിൽ നിന്ന് പ്രധാനമായും ചരക്ക് വിമാനങ്ങളും ഇന്ധന വിമാനങ്ങളും മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

ശനിയാഴ്ച ഫ്ലൈറ്റ്റാഡാർ 24-ലെ നിരീക്ഷണത്തിൽ, ഏകദേശം 77 ടൺ ഉപകരണങ്ങളും 100 സൈനികരെയും വഹിക്കാൻ ശേഷിയുള്ള 12 സി-17എ ഗ്ലോബ്മാസ്റ്റർ III വിമാനങ്ങൾ ജർമ്മനിയിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് തിരിച്ചതായി കണ്ടെത്തി. കൂടാതെ, ഇസ്റാഈലിന് സമീപം ഇന്ധനം നിറയ്ക്കുന്ന നാല് ബോയിംഗ് കെസി-135 സ്ട്രാറ്റോടാങ്കർ വിമാനങ്ങളും നിരീക്ഷണത്തിലാണ്.

Photo and News Source: Kvartha