മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥാവകാശം ലക്ഷ്മി മിത്തൽ കുടുംബത്തിനും അദാർ പൂനാവാലയ്ക്കും കൈമാറിയതായി പ്രഖ്യാപിച്ചു. ഏകദേശം 15,600 കോടി രൂപ (165 കോടി ഡോളർ) മൂല്യമുള്ള ഈ കരാർ പ്രകാരം ലക്ഷ്മി മിത്തലിന് 75% ഓഹരിയും അദാർ പൂനാവാലയ്ക്ക് 18% ഓഹരിയും ലഭിക്കും. നിലവിലെ ഉടമ മനോജ് ബാദലെയുടെയും മറ്റു ചെറുകിട നിക്ഷേപകരുടെയും കൈവശം ശേഷിക്കുന്ന ഓഹരികൾ തുടരും.
ടീമിന്റെ ഡയറക്ടർ ബോർഡിൽ ലക്ഷ്മി മിത്തൽ, ആദിത്യ മിത്തൽ, വാനിഷ മിത്തൽ ഭാട്ടിയ, അദാർ പൂനാവാല എന്നിവർ അംഗമാകും. ബിസിസിഐയുടെ അനുമതി ലഭിച്ചാൽ ഈ വർഷം മൂന്നാം പാദത്തിലാണ് കൈമാറ്റം പൂർത്തിയാകുക. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കൻ ലീഗിലെ ‘പാൾ റോയൽസ്’ കരീബിയൻ പ്രീമിയർ ലീഗിലെ ‘ബാര്‍ബഡോസ് റോയൽസ്’ എന്നിവയും പുതിയ ഉടമകളുടെ കീഴിലാകും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആദിത്യ ബിർള ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ഐപിഎല്ലിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഇടപാടാണിത്. രാജസ്ഥാൻ റോയൽ്സിനെ സ്വന്തമാക്കുന്നതിന് മുമ്പ് പൂനാവാല ആർസിബിയെ വാങ്ങാൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
Photo and News Source: Janam TV










