മലയാള സിനിമയിലെ പ്രശസ്ത നടനായ സന്തോഷ് കെ നായർ അപ്രതീക്ഷിതമായി അന്തരിച്ചു. വാഹനാപകടത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. ചികിത്സയിലിരിക്കെയായിരുന്നു സംഭവം. മലയാള സിനിമാലോകത്ത് വലിയ ദുഃഖം പരത്തിയ ഈ വാർത്തയെത്തുടർന്ന് മോഹൻലാൽ ഫേസ്ബുക്കിലൂടെ ഒരു കുറിപ്പ് പങ്കുവച്ചു. തന്റെ കോളേജ് ജൂനിയറും സുഹൃത്തുമായിരുന്ന സന്തോഷിനെക്കുറിച്ച് അദ്ദേഹം സ്മരിച്ചു. ഒട്ടനവധി സിനിമകളിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടുള്ള സന്തോഷിന്റെ അകാല മരണത്തിൽ വേദനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.
സുരാജ് വെഞ്ഞാറമൂടും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദുഃഖം രേഖപ്പെടുത്തി. സിനിമയിലെ ആദ്യ കാലം മുതൽ സൗഹൃദമുണ്ടായിരുന്ന സന്തോഷിന്റെ വേർപാട് വലിയ വേദനയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കുറിച്ചു. വില്ലൻ സെറ്റിലെ ചിരിമാണിക്യമായിരുന്നു സന്തോഷ് നായർ.
Photo and News Source: Kairali News









