കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന്റെ പ്രതിനിധിയായി ചിദംബരത്തിന്റെ സംവിധാനത്തില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരുങ്ങിയ 'ബാലന്‍' എന്ന ചിത്രം മേയ് 14-ന് രാത്രി 8 മണിക്ക് പ്രദര്‍ശിപ്പിക്കും. 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ഹിറ്റിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഈ ചിത്രം സിനിമാപ്രേമികളുടെ ആവേശം വളരെ വലുതാണ്.

'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവനാണ് രചന നിർവഹിച്ചത്. വെങ്കട് കെ. നാരായണയുടെ നേതൃത്വത്തിലുള്ള കെവിഎന്‍ പ്രൊഡക്ഷൻസും ഷൈലജ ദേശായി ഫെന്നിന്റെ തെസ്പിയൻ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം, ദളപതി വിജയിന്റെ 'ജനനായകന്‍' പോലുള്ള വമ്പൻ ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ ആദ്യ മലയാള സംരംഭമാണ്.

മലയാളത്തിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരുടെ സംഘത്തോടെ ഒരുങ്ങിയ ഈ ചിത്രത്തിന് സുഷിൻ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ലഭിച്ചു. 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശേരി ഈ ചിത്രത്തിലും പ്രവർത്തിക്കുന്നു. വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

Photo and News Source: Sathyam Online