പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നു. ഇസ്രായേൽ ഇറാനിൽ വ്യോമാക്രമണം നടത്തിയതോടെ വെടിനിർത്തൽ കരാറുകൾ ലംഘിക്കപ്പെട്ടു. ഇറാനെതിരെ യുദ്ധം നടത്താൻ പ്രസിഡൻ്റ് ട്രംപ് ആരുടേയും അനുവാദം ആവശ്യപ്പെടുന്നില്ല.
യുദ്ധം തുടരാൻ കോൺഗ്രസിൻ്റെ അനുവാദം ആവശ്യമില്ലെന്നും സൈന്യാധിപത്യം തനിക്കാണെന്നുമാണ് ട്രംപിൻ്റെ വാദം. ഈ നിലപാട് സമാധാന ചർച്ചകൾ തടസ്സപ്പെടുത്തുമെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു.
യുദ്ധാധികാര നിയമപ്രകാരം 60 ദിവസം കഴിഞ്ഞതോടെ ട്രംപ് ഇത്തരമൊരു തീരുമാനമെടുത്തു. ഇറാൻ മുന്നോട്ടുവച്ച വ്യവസ്ഥകൾ അമേരിക്ക അംഗീകരിക്കാൻ വിസമ്മതിച്ചു. യുദ്ധം അവസാനിപ്പിച്ചാലും മൂന്നുദിവസത്തിനകം പുനരാരംഭിക്കുമെന്നാണ് ട്രംപിൻ്റെ നിലപാട്.
Photo and News Source: Kairali News







