കൊച്ചി: മലയാളികളുടെ മത്സ്യ ഇഷ്ടം മാറുന്നു. സമുദ്രമത്സ്യങ്ങളെക്കാൾ വളർത്തുമത്സ്യങ്ങൾക്ക് പ്രിയം വർദ്ധിക്കുന്നു. തിലാപ്പിയ, മൃഗാൽ, കട്‌ല, രോഹു, പിരാന തുടങ്ങിയ മത്സ്യങ്ങൾ സംസ്ഥാനത്തേക്ക് കൂടുതലായി എത്തുന്നു. കേരളത്തിലും ഇവയുടെ കൃഷി വ്യാപകമായി. പുതിയ രുചിക്കൂട്ടുകളും ആരോഗ്യകരമായ ശാസ്ത്രീയ വളർത്തലും ഈ മാറ്റത്തിന് കാരണമാകുന്നു.
മത്തിയുടെ ലഭ്യത 13 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ സീസണിൽ 6.24 ലക്ഷം ടൺ മത്സ്യത്തിൽ 1.68 ലക്ഷം ടണ്ണും മത്തിയായിരുന്നു. ദേശീയതലത്തിൽ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ് (2.70 ലക്ഷം ടൺ). കിളിമീൻ, കണവ, കൂന്തൽ, നീരാളി എന്നിവയുടെ ലഭ്യതയിലും വർദ്ധനവുണ്ടായി. തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവയുടെ ലഭ്യത കുറഞ്ഞു.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകൾ രണ്ടും മൂന്നാം സ്ഥാനങ്ങളിൽ. ഹാർബറുകളിൽ നീണ്ടകരയും എറണാകുളത്തെ മുനമ്പവുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മത്സ്യലഭ്യതയിൽ മാറ്റം ദൃശ്യമാണ്.
Photo and News Source: Kerala Kaumudi Latest










