കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തത്സമയമായി കാണാൻ തയ്യാറാകുകയാണ്. മെയ് 4-ന് രാവിലെ 8 മണിയ്ക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഫലം കാണാൻ പ്രധാനപ്പെട്ട വെബ്സൈറ്റുകളിൽ ഒന്നാണ് https://results.eci.gov.in/.

ഈ വെബ്സൈറ്റിൽ കേരളത്തിനു പുറമെ അസം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ലഭ്യമാകും. ഓരോ റൗണ്ടിലും ലീഡ് ചെയ്യുന്ന സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അപ്ഡേറ്റ് ലഭിക്കും.

വോട്ടെണ്ണൽ ആരംഭിക്കുന്നതോടെ മാധ്യമങ്ങൾ ലൈവ് കവറേജ് ആരംഭിക്കും. യൂട്യൂബ് ചാനലുകളിലും ഫലം കാണാൻ കഴിയും. ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ഈ പേജിൽ ലഭ്യമാകും. കർണാടക, മഹാരാഷ്ട്ര, ത്രിപുര, നാഗാലാൻഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്കുള്ള ഫലങ്ങളും ഉൾപ്പെടുന്നു.

Photo and News Source: Sathyam Online