സവിൻ സായുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ടവാഴ – 2’ മലയാളത്തിലെ ഏറ്റവും വിജയകരമായ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയ ഈ ചിത്രം 200 കോടിയിലേറെ വരുമാനം നേടി.
ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. അലൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട പോസ്റ്ററിലൂടെ വൈകാരിക കുറിപ്പ് പുറത്തുവിട്ടു. ‘ഹാഷിറേ, അന്ന് നീ വീഡിയോ എടുക്കാൻ വിളിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഇവിടെയുണ്ടാകുമായിരുന്നില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ഹാഷിറും അലനും തമ്മിലുള്ള സൗഹൃദം സിനിമയിലും പ്രതിഫലിക്കുന്നു. റിയൽ ലൈഫിലെ ഫ്രണ്ട്സായ ഇവർ ഒരുമിച്ചുള്ള വീഡിയോകൾക്ക് ലക്ഷക്കണക്കിന് വ്യൂസ് ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയ താരങ്ങളുടെ കഴിവ് തെളിയിക്കുന്ന ‘ടവാഴ – 2’ മെയ് 8-ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
Photo and News Source: Kairali News










