റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ഫിലിപ്പിനോ സംയോജിത ഇരട്ടകളായ ഒലീവിയയും ജിയാന മാനുവലും വിജയകരമായ വേര്‍പിരിയല്‍ ശസ്ത്രക്രിയക്ക് വിധേയരായി.

ഡോ. അബ്ദുല്ല അല്‍-റബീഹയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നടത്തിയ ഈ ശസ്ത്രക്രിയ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂർത്തിയായത്. ‘ഓംഫലോപാഗസ്’ എന്നറിയപ്പെടുന്ന അവരുടെ ശരീരഘടന നെഞ്ചും വയറും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു.

സൗദി സംയോജിത ഇരട്ടകള്‍ പ്രോഗ്രാമിന്റെ ഭാഗമായ ഈ ശസ്ത്രക്രിയ 27 രാജ്യങ്ങളിലായി നടത്തിയ 70-ാമത്തെ വേര്‍പിരിയല്‍ ശസ്ത്രക്രിയയാണ്. സൗദി റോയല്‍ കോര്‍ട്ടിന്റെ ഉപദേഷ്ടാവും കെ.എസ്. റിലീഫ് സൂപ്പര്‍വൈസറുമായ ഡോ. അല്‍-റബീഹയുടെ നേതൃത്വത്തിലുള്ള സംഘം ഈ നേട്ടം കൈവരിച്ചു.

Photo and News Source: Siraj Live