ചെന്നൈയിലെ മദ്രാസ് ഹൈക്കോടതി കോംപ്ലക്സ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ജോസഫ് എന്ന പോലീസുകാരൻ സദാചാര പോലീസ് ചമച്ച് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമുള്ള കേസ് പുറത്തുവന്നു.

ബസന്ത് നഗർ ബീച്ചിനു സമീപം രാത്രി 8 മണിയോടെ സംഭവം നടന്നു. യുവതി തന്റെ ആൺസുഹൃത്തിനൊപ്പം കാറിലിരിക്കുകയായിരുന്നു. പോലീസുകാരൻ ജോസഫ് ശാസ്ത്രി നഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജ ഐഡന്റിറ്റി കാണിച്ച് ഭീഷണിപ്പെടുത്തി. കേസെടുക്കാതിരിക്കാൻ 3,000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് 8,000 രൂപ കൂടി എടിഎമ്മിൽ നിന്ന് പിൻവലിക്കാൻ സുഹൃത്തിനെ പറഞ്ഞയച്ചു.

സുഹൃത്ത് എടിഎമ്മിൽ പോയ സമയത്ത് കാറിൽ യുവതിയോടൊപ്പം ഇരുന്ന ജോസഫ് ലൈംഗികാതിക്രമം നടത്തി. പണം വാങ്ങിയ ശേഷം സ്വന്തം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പിറ്റേ ദിവസം യുവതി വീട്ടുകാരെ വിവരം അറിയിച്ചതോടെ സംഭവം പുറംലോകമറിഞ്ഞു. ശാസ്ത്രി നഗർ പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Photo and News Source: Janmabhumi