ബ്രസൽസിൽ നടന്ന യൂറോപ്യൻ പാർലമെന്റ് സമ്മേളനത്തിൽ, അയർലണ്ടിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ‘കൊക്കോ നിയമം’ യൂറോപ്യൻ യൂണിയനിലാകെ നടപ്പാക്കാനുള്ള തീരുമാനത്തിന് പിന്തുണ ലഭിച്ചു. 2018-ൽ തുടർച്ചയായ സൈബർ ഭീഷണിയെ തുടർന്ന് 21 വയസ്സുള്ള നിക്കോളാസ് കൊക്കോ ഫോക്സ് ആത്മഹത്യ ചെയ്ത സംഭവമാണ് ഈ നിയമത്തിനു പ്രചോദനം നൽകിയത്. സ്വീഡിഷ് എംപി തോമസ് ടോബെയുടെ പ്രമേയം അനുകൂലിച്ച് ഭൂരിപക്ഷം എംപിമാരും വോട്ടുചെയ്തു.
ഇനി, യൂറോപ്യൻ കമ്മീഷന് ഈ നിയമം നിർദ്ദേശിക്കാൻ ഔദ്യോഗിക അഭ്യർത്ഥന അയയ്ക്കും. ഓൺലൈൻ ഭീഷണി കുറ്റകരമാക്കുന്നതോടൊപ്പം യൂണിയനിലുടനീളം ഒരേ രീതിയിലുള്ള ശിക്ഷയും നിയമം ലക്ഷ്യമിടുന്നു. ഹരാസ്മെന്റ്, ഹാംഫുൾ കമ്മ്യൂണിക്കേഷൻസ് ആൻഡ് റിലേറ്റഡ് ഓഫൻസസ് ആക്ട് എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. 2018-ൽ തുടങ്ങിയ കാമ്പെയിനിലൂടെ ഒരു അമ്മ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഈ നിയമം.
Photo and News Source: Sathyam Online










