ജബൽപൂരിലെ ബർഗി ഡാം റിസർവോയറിൽ വെള്ളിയാഴ്ച വൈകിട്ട് ക്രൂയിസ് ബോട്ട് മുങ്ങി അപകടം നടന്നു. ഈ അപകടത്തിൽ 9 പേർ മരണമടഞ്ഞു. കാണാതായ 4 പേരുടെ തിരച്ചിൽ തുടരുന്നു. അപകടത്തിൽ ബോട്ടിന്റെ പൈലറ്റിനെയും ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യാ കേസ് ഫയൽ ചെയ്തു.
അപകടത്തിന് കാരണം ജീവനക്കാരുടെ അശ്രദ്ധയാണെന്ന് കണ്ടെത്തി. ബോട്ടിന്റെ ശേഷിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതും അപകടത്തിനു കാരണമായി. പരിശോധനയ്ക്കായി ഡ്രോണുകളും തെർമ്മൽ ക്യാമറകളും ഉപയോഗിക്കുന്നു. പ്രാദേശിക മത്സ്യതൊഴിലാളികളും തിരച്ചിലിൽ പങ്കാളികളാണ്. അധികൃതർ കടുത്ത നടപടിയുമായി മുന്നോട്ടു നീങ്ങുന്നു.
Photo and News Source: Sathyam Online









