പ്രസിഡന്റ് ട്രംപ് നിരസിച്ച നിർദ്ദേശങ്ങളെക്കുറിച്ച് ഇറാൻ അന്താരാഷ്ട്ര വാർത്താ ഏജൻസികളോട് വെളിപ്പെടുത്തി. ‘എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്’ എന്നാണ് ട്രംപ് പ്രസ്താവിച്ചത്.

യുഎസും ഇസ്രയേലും ഇനി ഇറാനെ ആക്രമിക്കില്ലെന്ന ഉറപ്പു നൽകി യുദ്ധം അവസാനിപ്പിക്കുക, ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കുക, യുഎസ് ഉപരോധം അവസാനിപ്പിക്കുക എന്നീ നിർദ്ദേശങ്ങളായിരുന്നു ഉള്ളത്. കൂടാതെ, യുഎസ് ഉപരോധം പിൻവലിക്കുകയും ഇറാന്റെ ആണവ പദ്ധതി ചർച്ച ചെയ്യുകയും ചെയ്യണമെന്നായിരുന്നു തുടർന്നുള്ള ആവശ്യങ്ങൾ.

യുറേനിയം സമാധാനപരമായ ആവശ്യങ്ങൾക്കായി സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം യുഎസ് അംഗീകരിക്കണമെന്നും, ഇറാൻ അണ്വായുധം നിർമ്മിക്കില്ലെന്ന ഉറപ്പു ലഭിച്ചാൽ മാത്രമേ യുദ്ധം നിർത്തൂ എന്നുമായിരുന്നു യുഎസ് നിലപാട്. 2015ലെ ഒബാമയുടെ കരാറിനെ 2018ൽ ട്രംപ് റദ്ദാക്കിയിരുന്നു. ആ കരാർ പ്രകാരം ഇറാൻ യുറേനിയം സ്റ്റോക്ക് 98% കുറയ്ക്കുകയും സമ്പുഷ്ടമാക്കുന്നത് 3.67% ആയി പരിമിതപ്പെടുത്തുകയും ചെയ്യണമായിരുന്നു. അന്താരാഷ്ട്ര ആണവ ഏജൻസി തുടർച്ചയായി പരിശോധന നടത്തുകയും ചെയ്തു.

Photo and News Source: Sathyam Online