മനാമയിലെ മുഹറഖ് ഏരിയ വനിത വിഭാഗം ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ 'മിഷ്‌ക' കലാവിരുന്ന് സംഘടിപ്പിച്ചു. സിഞ്ചിയിലെ ഫ്രൻഡ്‌സ് സെന്ററിലായിരുന്നു പരിപാടി. എഴുത്തുകാരി ഉമ്മു അമ്മാർ ഉദ്ഘാടനം നിർവഹിച്ചു. 'അതിജീവനം ആനുകാലിക പ്രശ്നങ്ങളിലൂടെ' എന്ന വിഷയത്തിൽ ജമീല അബ്ദുറഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി.

ഹേബ ആന്റ് ടീം 'ഗസ്സ' വിപ്ലവ ഗാനം അവതരിപ്പിച്ചു. ഹിജാബീസ് ഗ്രൂപ്പ് ഡാൻസ് പ്രദർശിപ്പിച്ചു. ഹേബ നജീബ്, റീഹ ബഷീർ, അസ്‌ന ഷഫീർ എന്നിവർ ഗാനാലാപനം നടത്തി. സുൽഫത്ത് റെസിപ്പി അവതരിപ്പിക്കുകയും ശബ്‌നം ഷുഹൈബ് ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു.

ആക്ടിംഗ് ഓർഗനൈസർ നുഫീല ബഷീർ സ്വാഗതമാശംസിച്ചു. നാസിയ അബ്ദുൽ ഗഫാർ നന്ദി പറഞ്ഞു. ഹാസിഖ് സയാന്റെ പ്രാർഥനയോടെ പരിപാടി ആരംഭിച്ചു. ഫസീല അബ്ദുല്ല പരിപാടി നിയന്ത്രിച്ചു. റഷീദ മുഹമ്മദലി, സുൽഫത്, സാബിറ എന്നിവർ നേതൃത്വം നൽകി.

Photo and News Source: Mathrubhumi