കേരളത്തിൽ പാമ്പുകളെക്കുറിച്ചുള്ള ഭീതി വർദ്ധിച്ചുവരുന്നു. പാമ്പ് കടി തടയാൻ വീട്ടുപരിസരത്തെ പുല്ലും കാടുകളും വെട്ടിത്തെളിക്കുക, വിറകും പഴയ പാത്രങ്ങളും കൂട്ടിയിടാതെ സൂക്ഷിക്കുക, രാത്രി വെളിച്ചം ഉപയോഗിക്കുക എന്നിവ പ്രധാനമാണ്.

രാത്രി തറയിൽ കിടക്കുന്നത് ഒഴിവാക്കി കട്ടിലോ കൊതുകുവലയോ ഉപയോഗിക്കുക. പറമ്പിൽ ഇറങ്ങുമ്പോൾ കട്ടിയുള്ള പാദരക്ഷകളും നീളമുള്ള പാന്റും ധരിക്കുക. വീട്ടിലെ വിടവുകൾ അടച്ച് സൂക്ഷിക്കുക.

കടിയേറ്റാൽ പരിഭ്രമിക്കരുത്. ഹൃദയത്തിന്റെ നിരപ്പിന് താഴെ കടിയേറ്റ ഭാഗം അനക്കാതെ വയ്ക്കുക. മോതിരം, ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക. ഉടൻ ആശുപത്രിയിൽ എത്തിച്ച് Anti-Snake Venom നൽകാൻ ശ്രദ്ധിക്കുക. കടിച്ച പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കാതെ ഫോട്ടോ എടുക്കുക. മുറിവിന് മുകളിൽ തുണി കെട്ടുക.

Photo and News Source: Kerala Online News