സിയോളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഉത്തരകൊറിയയുടെ ഭാവി ഭരണാധികാരിയായി കിം ജോങ് ഉന്നിന്റെ 9 വയസ്സുള്ള മകൾ കിം ജൂ എയെ നിയമിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തെയും ആഡംബര ശൈലികളെയും എതിർത്തുകൊണ്ടിരിക്കുന്ന രാജ്യത്തിലാണ്, ഭരണാധികാരിയുടെ മകൾ തന്നെ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെടുന്നത്. 2022-ൽ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട അവൾ, പിതാവിനൊപ്പം മിസൈലിന് മുന്നിലൂടെ നടന്ന ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റി.
വസ്ത്രധാരണത്തിലൂടെ താൻ ജനങ്ങളിൽ നിന്നും വേറിട്ടവളാണെന്ന് സന്ദേശം നൽകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ലെതർ ജാക്കറ്റുകളും ഫർ കോട്ടുകളും ധരിച്ച് പ്രത്യക്ഷപ്പെടുന്ന അവളുടെ രീതി കാലം ചെല്ലുന്തോറും മാറിക്കൊണ്ടിരിക്കുന്നു. കിം ജൂ എയുടെ പൈതൃക കൈമാറ്റം, മുത്തച്ഛൻ കിം ഇൽ സുങ്ങും പിതാവ് കിം ജോങ് ഉന്നും പിന്തുടർന്ന അതേ പാതയിലാണ് ഒരുക്കിയിരിക്കുന്നത്. അധികാരമേറ്റ സമയത്ത് തന്റെ മുത്തച്ഛന്റെ ശൈലിയിലുള്ള വസ്ത്രങ്ങളും തൊപ്പിയും ധരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: Kvartha










