ഫറോക്ക് സ്വദേശി 26 കാരിയായ അതുല്യ വാടകവീട്ടിൽ തൂങ്ങിമരിച്ച സംഭവം വലിയ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിനി അനുശ്രീക്കെതിരെയാണ് കുടുംബം പരാതി നൽകിയത്. മരണത്തിന് പിന്നിൽ അനുശ്രീയുടെ പീഡനമാണെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി സമർപ്പിച്ചു.
അതുല്യയുടെ പണവും സ്വർണ്ണവും അനുശ്രീ കൈക്കലാക്കിയെന്നും തിരികെ ചോദിച്ചപ്പോൾ മാനസികമായി തളർത്തിയെന്നുമാണ് പ്രധാന ആരോപണം. മരിക്കുന്നതിന് മുൻപ് അതുല്യ അയച്ച ശബ്ദസന്ദേശം ഇതിനിടെ പുറത്തുവന്നു. കൊച്ചിയിൽ ജോലിക്കിടയിലായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. ബി.ടെക് ബിരുദധാരിയായ അതുല്യയെ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിവിട്ടതും മാനസിക സമ്മർദ്ദത്തിലാക്കിയതും അനുശ്രീയാണെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു. ശബ്ദസന്ദേശവും സാമ്പത്തിക ഇടപാടുകളുടെ രേഖകളും അടിസ്ഥാനമാക്കി പോലീസ് അന്വേഷണം നടത്തണം എന്നാണ് ബന്ധുക്കളുടെ ആവശ്യം.
Photo and News Source: Malayalam Express









