കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി പദ ചർച്ച തീർപ്പാകാതെ കിടക്കുന്ന സാഹചര്യത്തിൽ, രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകമുണർത്തി കെസി വേണുഗോപാലിന് പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി (പിഎസി) അധ്യക്ഷനായി പുനർനിയമനം ലഭിച്ചു. വിഡി സതീശനെയും രമേശ് ചെന്നിത്തലയേയും പിന്തുണക്കുന്നവരുടെ പിടിവലിയിൽ, ഒത്തുതീർപ്പായി കെസി എത്തിയത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പദത്തിനുള്ള ബലാബലത്തിൽ നിന്നും അദ്ദേഹം പുറത്തായെന്നാണ് വിലയിരുത്തലുകൾ.
ലോക്സഭാ സ്പീക്കർ ഓം ബിര്‍ള പ്രഖ്യാപിച്ച നിയമനമാണിത്. 2026-27 വരെ നിയമനമുള്ള പിഎസി സമിതിയിൽ 22 അംഗങ്ങളുണ്ട്. ലോക്സഭയിലെ മുഖ്യപ്രതിപക്ഷ കക്ഷിയെ അധ്യക്ഷനായി നിയമിക്കുന്ന പതിവനുസരിച്ചാണ് കെസി വീണ്ടും പദവിയിലെത്തിയത്. മുസ്ലീം ലീഗ് വിഡി സതീശനെ പിന്തുണക്കുമെന്ന സൂചനയെ തുടർന്ന്, കെസി ഡൽഹിയിൽ തുടരാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുസ്ലീം ലീഗിന് മുഖ്യമന്ത്രി തീരുമാനത്തിൽ പ്രാധാന്യം ലഭിക്കുമെന്നാണ് മുൻപു തന്നെ ചൂണ്ടിക്കാട്ടിയത്. കെസി മത്സരത്തിൽ നിന്ന് പിന്മാറിയാൽ, അദ്ദേഹത്തിന്റെ അനുയായികൾ രമേശ് ചെന്നിത്തലയെ പിന്തുണക്കുമെന്നും പ്രവചനമുണ്ട്. കെസി ഡൽഹിയിൽ തുടരുന്നതോടെ, മുഖ്യമന്ത്രി പദത്തിനുള്ള ചർച്ച കൂടുതൽ സങ്കീർണ്ണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
Photo and News Source: Samakalika Malayalam









