കുവൈത്ത് എയർവേയ്‌സ് 13 പുതിയ വിമാന സർവീസുകൾ പുനരാരംഭിക്കാൻ തയ്യാറാണ്. മേയ് 3, 2026 മുതൽ പ്രവർത്തനമാരംഭിക്കുന്ന ഈ സർവീസുകൾ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) ൽ നിന്നാണ്. ലണ്ടൻ, പാരീസ്, ദുബായ്, ഇസ്താംബുൾ, മുംബൈ, ഡൽഹി, കൊച്ചി, തിരുവനന്തപുരം, മനില, കൊളംബോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് വിമാനങ്ങൾ പറക്കുക. ഇതോടെ കുവൈത്ത് എയർവേയ്‌സിന്റെ ആകെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 29 ആയി ഉയരും.

രാജ്യാന്തര യാത്രക്കാരുടെ ആവശ്യകത വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അതേസമയം, 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്ത് എയർവേയ്‌സ് സുഡാനിലെ കാർട്ടൂമിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. രാജ്യത്തെ സുരക്ഷാ വെല്ലുവിളികൾക്കിടയിലും ഈ ചരിത്രപരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. കാർട്ടൂം വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത കുവൈത്ത് എയർവേയ്‌സിന്റെ വിമാനം, 300-ലധികം സുഡാൻ പൗരന്മാരെ കൊണ്ടുവന്നു. 'നീലപ്പക്ഷി നീലനൈലിനെ പുണരാൻ തിരിച്ചെത്തിയിരിക്കുന്നു' എന്നാണ് സുഡാൻ സ്ഥാനപതി ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

Photo and News Source: Asianet News