ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി) 2026-ൽ 6 സൈന്റിസ്റ്റ്/എഞ്ചിനീയർ പദവികളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. പ്രായപരിധി 30/35 വയസ്സ് വരെ. അപേക്ഷകൾ 2026 മെയ് 12 വരെ സ്വീകരിക്കും. വെബ്സൈറ്റിലൂടെ മാത്രം അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ പേ ലെവൽ 10 പ്രകാരം 56,100 മുതൽ 1,77,500 വരെ ശമ്പളം ലഭിക്കും. അധിക അലവൻസുകളും ലഭ്യമാണ്. യോഗ്യതകൾ: മെക്കാനിക്കൽ/പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ ബിഇ/ബിടെക് അല്ലെങ്കിൽ വെൽഡിംഗ് ടെക്നോളജിയിൽ എംഇ/എംടെക്.

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിഇ/ബിടെക് അല്ലെങ്കിൽ ടർബോ മെഷിനറിയിൽ എംഇ/എംടെക്. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ ബിഇ/ബിടെക് അല്ലെങ്കിൽ പവർ ഇലക്ട്രോണിക്സിൽ എംഇ/എംടെക്. കൂടുതൽ വിവരങ്ങൾക്ക് www. lpsc. gov. in സന്ദർശിക്കുക.

Photo and News Source: Kairali News