പത്തനംതിട്ടയിലെ പത്തനാപുരം സ്വദേശി അനീഷ് (29) 63 വർഷത്തെ തടവുശിക്ഷയെത്തുടർന്ന് ജാമ്യത്തിലിറങ്ങി. പിന്നാലെ വീണ്ടും ഒരു വയോധികയെ ആക്രമിക്കാൻ ശ്രമിച്ചു. കുന്നിക്കോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവം പത്തനംതിട്ട തലവൂരിലെ ഇലഞ്ഞിക്കോട് ഏലായിലാണ് നടന്നത്. മൂന്ന് പോക്സോ കേസുകളിൽ പ്രതിയായ അനീഷ്, ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ വിജനമായ പാടത്തേക്ക് വയോധികയെ തള്ളിവീഴ്ത്തിയ പ്രതി, വസ്ത്രങ്ങൾ കീറാനും പീഡിപ്പിക്കാനും ശ്രമിച്ചു.

പിന്നാലെ വന്ന മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വയോധിക രക്ഷപ്പെട്ടു. നാട്ടുകാരുടെ തിരച്ചിലിൽ പ്രതി രണ്ടാലുംമൂട്ടിൽ വെച്ച് പിടിയിലായി. പോലീസ് ഇയാളെ റിമാൻഡിനായി കോടതിയില് ഹാജരാക്കി.

Photo and News Source: Janam TV