പൊതുസ്ഥലങ്ങളിൽ നിസ്കാരം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യം അലഹാബാദ് ഹൈക്കോടതിയിലെത്തി. പൊതുസ്ഥലങ്ങൾ വൻതോതിലുള്ള മതപരമായ ഒത്തുചേരലുകൾക്കോ നിസ്കാരത്തിനോ ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ക്രമസമാധാനത്തിനും മറ്റുള്ളവരുടെ അവകാശങ്ങൾക്കും വിധേയമാണെന്നും കോടതി ചൂണ്ടിക്കാടി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഇക്കോണ ഗ്രാമത്തിൽ പെരുന്നാളിനായി നിസ്കാരത്തിനുള്ള അനുമതി തേടിയ ഹർജി കോടതി തള്ളി. പരമ്പരാഗതമായി പെരുന്നാളിനു മാത്രമേ അവിടെ നിസ്കാരം നടക്കാറുള്ളൂവെന്നും സർക്കാർ വ്യക്തമാക്കി.

സംഘടിത നിസ്കാരങ്ങൾ പ്രദേശത്തെ സാമൂഹിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും സർക്കാർ വാദിച്ചു. വ്യക്തിപരമായ പ്രാർത്ഥനകൾ സംരക്ഷിക്കപ്പെട്ടതാണെങ്കിലും സംഘടിത മതപരമായ ഒത്തുചേരലുകൾക്ക് പൊതുസ്വഭാവമുണ്ടെന്നും അവിടെ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും കോടതി നിരീക്ഷിച്ചു. ഗതാഗതത്തെയും പൗരസ്വാതന്ത്ര്യത്തെയും ബാധിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

Photo and News Source: Janmabhumi