മേയ് മാസത്തിന്റെ ആദ്യദിവസം സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും അതേ ട്രെൻഡ് തുടരുമോ എന്ന് വിപണി ഉറ്റുനോക്കി. പവനു 1,09,720 രൂപയായി വില ഇടിഞ്ഞിരുന്നു. ശനിയാഴ്ച ഇനിയും കുറയുമോ എന്ന് സ്വർണ്ണപ്രേമികൾ കാത്തിരിക്കുകയായിരുന്നു. ഇന്നത്തെ സ്വർണ്ണവില പുറത്തുവന്നപ്പോൾ, പ്രതീക്ഷിച്ചവർക്ക് അല്പം നിരാശയേകി. ഇന്നലെ വൈകിട്ട് 1,09,720 രൂപയായിരുന്നു വില. രാത്രിയായതോടെ 1,10,440 രൂപയായി ഉയർന്നു. ശനിയാഴ്ച രാവിലെ 240 രൂപ വർദ്ധിച്ച് 1,10,680 രൂപയായി.

ഒരു ഗ്രാം സ്വർണ്ണത്തിന് 13,835 രൂപയുമായി. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതാണ് സ്വർണ്ണവിലയിൽ ഗണ്യമായ കുറവ് വരാത്തതിന് കാരണം. സംഘർഷം കൂടിയാൽ വില കൂടും; കുറഞ്ഞാൽ വില കുത്തനെ ഇടയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Photo and News Source: Kairali News