വാഷിംഗ്ടൺ: ക്യൂബൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളെ ലക്ഷ്യം വെച്ച് പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഊർജ്ജം, ഖനനം, സാമ്പത്തിക സേവനങ്ങൾ, പ്രതിരോധം എന്നിവയാണ് ലക്ഷ്യമിടുന്ന മേഖലകൾ. ഈ ഉത്തരവ് ക്യൂബൻ സ്ഥാപനങ്ങളുമായി ബിസിനസ്സ് നടത്തുന്ന വിദേശ കമ്പനികൾക്കും ബാധകമാകും.

ക്രമേണ ക്യൂബയെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ട്രംപ് പ്രസ്താവിച്ചു. ക്യൂബയുടെ ദേശീയ സുരക്ഷാ പ്രശ്നങ്ങളും ഇറാൻ, ഹിസ്ബുള്ള ഗ്രൂപ്പുകളുമായുള്ള ബന്ധവും ചൂണ്ടിക്കാട്ടി ഹവാനയ്‌ക്കെതിരെയുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

ട്രംപ്, ക്യൂബൻ തീരത്ത് വൻതോതിലുള്ള സൈനിക വിന്യാസം നടത്തുമെന്നും സൂചന നൽകി. “തിരിച്ചു വരുമ്പോൾ നമ്മുടെ വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്ന് തീരത്തിന് 100 യാർഡ് അകലെ നിർത്തിയിടും. അവർ പറയും, ‘വളരെ നന്ദി, ഞങ്ങൾ കീഴടങ്ങുന്നു’,” എന്ന് ട്രംപ് പറഞ്ഞു.

Photo and News Source: Janmabhumi