ന്യൂഡൽഹിയിൽ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകളിൽ ഫീസ് അടയ്ക്കുന്ന സമ്പ്രദായം മാറ്റി. ഇനി മുതല്‍ മാസം തോറും ഫീസ് അടയ്‌ക്കാം. ഒന്നിലധികം മാസങ്ങളുടെ ഫീസ് മുന്‍കൂറായി അടയ്‌ക്കാന്‍ സ്‌കൂളുകള്‍ നിര്‍ബന്ധിക്കരുതെന്നാണ് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്റെ ഉത്തരവ്.
രക്ഷിതാക്കളുടെ പരാതികളെ തുടര്‍ന്ന് ഈ നടപടി. ഒന്നിച്ച ഫീസ് അടയ്ക്കുന്നതിലൂടെ സാമ്പത്തിക ബാധ്യത വളരെയേറെ വർദ്ധിക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. താഴ്ന്ന വരുമാന വിഭാഗങ്ങള്‍ക്ക് ഇത് അമിത ഭാരമാണ്. എല്ലാവര്‍ക്കും തുല്യമായി വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന് വിരുദ്ധമാണെന്നും ഡിഒഇ നിരീക്ഷിച്ചു.
ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ 1973-ലെ ഡല്‍ഹി സ്‌കൂള്‍ വിദ്യാഭ്യാസ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിന്റെ തീരുമാനത്തെ രക്ഷിതാക്കള്‍ ആശ്വാസകരമായി സ്വീകരിച്ചു. പല സ്‌കൂളുകളിലും 15,000 രൂപയിലധികം മാസഫീസ് ഉണ്ട്. മൂന്ന് മാസത്തേക്ക് ഒന്നിച്ചടയ്‌ക്കുമ്പോള്‍ 50,000 രൂപയോളം വരും. ഈ ഭാരം ഒഴിവാകുന്നത് ആശ്വാസകരമാണ്.
Photo and News Source: Janam TV









