കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ “ലോക – ചാപ്റ്റർ 1 ചന്ദ്ര” അഞ്ച് പുരസ്കാരങ്ങൾ നേടി. സംവിധായകൻ അരുൺ ഡൊമിനിക് മികച്ച സംവിധായകനായും, കല്യാണി പ്രിയദർശൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. സംഗീത സംവിധായകൻ ജേക്സ് ബിജോയ്, മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവ്യർ, തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ എന്നിവരും അവാർഡുകൾ സ്വന്തമാക്കി.
ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച ഈ ചിത്രം 300 കോടി കളക്ഷൻ കരസ്ഥമാക്കി. കേരളത്തിൽ നിന്ന് 121 കോടി നേടി. പാൻ ഇന്ത്യ ഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിന്റെ നായകൻ.
തീയേറ്റർ റിലീസിന് ശേഷം “ലോക” പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധേയമായി. ഐഎംഡിബി ലിസ്റ്റിൽ പത്തു മികച്ച ചിത്രങ്ങളിൽ ഒന്നായി ഇടം നേടി. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും പ്രദർശിപ്പിച്ചു.
Photo and News Source: Janmabhumi








