ഇടുക്കിയിൽ കനത്ത മഴയും കാറ്റും മൂലം വൻനാശനഷ്ടമുണ്ടായി. നെടുംകണ്ടം കവുന്തി സ്വദേശി ബാബുവിന്റെ വീട് ഭാഗികമായി തകർന്നു. മേൽക്കൂരയും ഭിത്തിയും കാറ്റിൽ തകർന്നുവീഴുകയായിരുന്നു. ബാബുവിന്റെ കുടുംബം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നെടുങ്കണ്ടം മേഖലയിൽ വ്യാപക നാശമുണ്ടായി. കുമളി-മൂന്നാർ സംസ്ഥാനപാതയിലെ ചേമ്പളത്ത് വൻമരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം-ചേമ്പളം-വട്ടപ്പാറ റോഡിലും മരങ്ങൾ വീണു. ഇന്നലെ ഉച്ചയ്ക്ക് ശക്തമായി പെയ്ത മഴയും കാറ്റും കൃഷിയും വൈദ്യുതി പോസ്റ്റുകളും നശിപ്പിച്ചു.
ഉടുമ്പൻചോലയിലും ഇടിവെട്ടേറ്റ് വീട് തകർന്നു. വൈദ്യുതി ഉപകരണങ്ങളും ട്രാൻസ്‌ഫോർമറുകളും കത്തി നശിച്ചു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ വൈദ്യുതവകുപ്പ് നടപടിയെടുത്തു. സമീപത്തും മരങ്ങൾ വീണ് കൃഷി നശിച്ചു.
Photo and News Source: Sathyam Online









