ടെക്സാസിലെ വിംബർലി സമീപം വ്യാഴാഴ്ച രാത്രി ചെറു വിമാനം തകർന്നു വീണു. അഞ്ച് പേർ കൊല്ലപ്പെട്ടു. അമറില്ലോ പിക്കിൾബോൾ ക്ലബ്ബിലെ കളിക്കാരായിരുന്ന അവർ ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. സെസ്ന 421സി വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. അമിതവേഗതയും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായെന്ന് പ്രാഥമിക വിവരമുണ്ട്. ബ്ലാക് ബോക്സ് അടക്കം കണ്ടെത്തിയാലേ യഥാർത്ഥ കാരണം വ്യക്തമാകൂ.

വിമാനത്തിന്റെ ലൊക്കേറ്റർ ഉപകരണം അപകടത്തിന് തൊട്ടുമുമ്പ് അപായ സന്ദേശം അയച്ചിരുന്നു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ചേർന്ന് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് അഞ്ചുപേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. വിമാനം വനമേഖലയിലാണ് തകർന്നുവീണത്. അപകടത്തിന്റെ വിശദാംശങ്ങൾ പുറത്തുവരാൻ കൂടുതൽ അന്വേഷണം ആവശ്യമാണ്.

Photo and News Source: Sathyam Online