തിരുവനന്തപുരത്ത് നടന്ന പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോളിന്റെ കണക്കുകൾ പ്രകാരം ബിജെപിക്ക് 10 മുതൽ 14 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചനമുണ്ട്. മിക്ക മണ്ഡലങ്ങളിലും 26 ശതമാനത്തിലധികം വോട്ടുകൾ ബിജെപിക്കാണ് ലഭിച്ചിരിക്കുന്നത്. എന്‍ഡിഎക്ക് 14 സീറ്റുകൾ ലഭിച്ചാൽ കേരളത്തിൽ തൂക്കുമന്ത്രിസഭ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത്തരത്തില്‍ ബിജെപി കിംഗ് മേക്കറാവാനുള്ള സാധ്യതയുമുണ്ട്.
തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ്, ചാത്തന്നൂർ, തിരുവല്ല, തൃശൂർ, കാട്ടാക്കട എന്നിവിടങ്ങളിൽ ബിജെപിയുടെ ശക്തമായ വിജയം പ്രവചിക്കുന്നു. മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട്, മലമ്പുഴ, നേമം, കഴക്കൂട്ടം, ആറ്റിങ്ങൽ, പാല, കോഴിക്കോട് സൗത്ത്, നാട്ടിക എന്നിവിടങ്ങളിൽ രണ്ടാം സ്ഥാനത്താണ് ബിജെപി പ്രവചിക്കപ്പെടുന്നത്.
തൃശൂരിൽ പത്മജയ്ക്ക് 32.83 ശതമാനം വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് 29.12 ശതമാനം മാത്രമേ ലഭിക്കൂ. ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറിന് 37.12 ശതമാനവും എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് 33.12 ശതമാനവും ലഭിക്കുമെന്ന് പ്രവചിക്കുന്നു. തിരുവനന്തപുരം സെൻട്രലിൽ കരമന ജയന് 35.04 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് കണക്കുകൾ.
Photo and News Source: Janmabhumi









