തിരുവനന്തപുരം: (KVARTHA)പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുങ്ങുന്ന 'ഐ നോബഡി' എന്ന ചിത്രത്തിൻ്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി.

ഈ സിനിമയിൽ സംവിധായകനുമായ നിസാം ബഷീറും പൃഥ്വിരാജും ആദ്യമായി കൈകോർക്കുന്നു. ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലറാണിത്.

ടീസറിൽ നായകൻ ചെയ്തിട്ടില്ലെന്ന കുറ്റത്തിനു പേരിൽ ക്രൂരമായി മർദ്ദിക്കപ്പെടുന്നതായും കാണിക്കുന്നു. 'ഒരു കഥയുണ്ട് പറയട്ടെ' എന്ന് തുടങ്ങുന്ന പൃഥ്വിരാജിൻ്റെ ഡയലോഗ് പ്രേക്ഷകരുടെ ആകാംഷയെ ഉയർത്തിയിട്ടുണ്ട്.

മിസ്റ്ററി ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. വമ്പൻ താരനിരയാണ് ചിത്രത്തിൻ്റെ ഭാഗമാകുന്നത്.

പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

Photo and News Source: Kvartha