ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാതി ഉയർന്ന മണ്ഡലങ്ങളിൽ നാളെ റീ പോളിങ് നടത്താനുള്ള തീരുമാനമായി. 15 ബൂത്തുകളിലാണ് റീ പോളിങ് നടക്കുന്നത്. മഗ്രഹത്ത് പശ്ചിമത്തിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകളിലും റീ പോളിങ് നടത്തും. ഫാൽറ്റയിലെ 32 ബൂത്തുകളിൽ സംബന്ധിച്ച പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ചുവരികയാണ്. ഇവിഎം കൃത്രിമം ആരോപിക്കപ്പെട്ട ഇടങ്ങളിലാണ് റീ പോളിങ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച 77 പരാതികളിൽ പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ കനത്ത പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പുറത്തുവന്ന എക്സിറ്റ് പോളുകളിൽ…

Photo and News Source: 24 News