കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വില 3000 രൂപ കടന്നതോടെ സംസ്ഥാനത്തെ ഹോട്ടലുകൾ സമരത്തിലേക്ക്. ആറാം തീയതി എല്ലാ ഹോട്ടലുകളും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ. എച്ച്. ആർ. എ) പ്രഖ്യാപിച്ചു. 19 കിലോ സിലിണ്ടറിന്റെ വില 993 രൂപ വർധിപ്പിച്ചതോടെ മൂവായിരം രൂപയായി. പ്രവർത്തനച്ചെലവ് വർധിക്കുന്നതിനാൽ ഭക്ഷണവില കൂടുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. എൽ. പി.

ജി നിയന്ത്രണങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുകയായിരുന്ന ഹോട്ടൽ മേഖലയെ പുതിയ വിലവർധന തകർത്തു. ഉടൻ തന്നെ വിലവർധന പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ നടപ്പിലാക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഹോട്ടലുകളുടെ അടച്ചിടൽ സമരം സംസ്ഥാനത്തെ ഭക്ഷണരംഗത്തെ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Photo and News Source: Sathyam Online