ഗൂഗിൾ മാപ്പ് ഇപ്പോൾ യാത്രകളെ സ്മാർട്ടാക്കി മാറ്റുന്നു. തിരക്ക് മുൻകൂട്ടി അറിയാൻ ‘Busy Time’ ഫീച്ചർ സഹായിക്കുന്നു. ഓരോ സമയത്തെയും തിരക്ക് പരിശോധിച്ച് നമുക്ക് യാത്ര പ്ലാൻ ചെയ്യാം.

നെറ്റ് ഇല്ലാതെ പോകുമ്പോൾ ‘Offline Maps’ ഉപയോഗിക്കാം. പോകുന്ന സ്ഥലത്തെ മാപ്പ് ഡൗൺലോഡ് ചെയ്താൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ നാവിഗേഷൻ ഉപയോഗിക്കാം. റേഞ്ച് പോയാലും വഴി തെറ്റില്ല.

360 ഡിഗ്രിയിൽ സ്ഥലങ്ങൾ കാണാൻ ‘Street View’ ഫീച്ചർ സഹായിക്കുന്നു. റോഡുകളും കെട്ടിടങ്ങളും നേരിട്ട് കാണാൻ കഴിയും. ഇത് വഴി തെറ്റാനുള്ള സാധ്യത കുറക്കുന്നു.

ജെമിനി എ.ഐ ഉപയോഗിച്ച് യാത്രക്കിടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. പാർക്കിങ് സൗകര്യമുള്ള കഫേകളെക്കുറിച്ച് അറിയാം. ലൈവ് ലൊക്കേഷൻ ഷെയറിങ്, സ്റ്റോപ്പുകൾ ചേർക്കൽ, പാർക്കിങ് ലൊക്കേഷൻ സേവ് ചെയ്യൽ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

Photo and News Source: Sathyam Online