മലപ്പുറം: യൂത്ത് ലീഗ് തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിൽ അവതരിപ്പിച്ചു. മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത സമ്മേളനത്തിൽ ഈ ആവശ്യം ഉയർത്തി.

പ്രമേയപ്രകാരം തിരൂര്, പൊന്നാനി, തിരുരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി തിരൂരങ്ങാടി ആസ്ഥാനമായ ജില്ലയും, എറനാട്, പെരിന്തല്‍മണ്ണ താലൂക്കുകൾ ഉൾപ്പെടുത്തി മലപ്പുറം ജില്ലയും രൂപീകരിക്കണമെന്നാണ്. നിലവിലുള്ള മലപ്പുറം ജില്ലയ്ക്ക് നഷ്ടമാകുന്ന വികസന കാര്യങ്ങളാണ് വിഭജനത്തിനുള്ള പ്രധാന കാരണം.

മുമ്പ് സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യമുയർത്തിയിരുന്നു. തിരൂര്, മലപ്പുറം എന്നിങ്ങനെ വിഭജിക്കണമെന്നായിരുന്നു മുസ്ലീം സംഘടനകളുടെ ആവശ്യവും.

Photo and News Source: Kerala Online News